Sitemap ഒല്ലൂര് ‍: നടത്തറയില്‍ വെച്ച് അപകടത്തില്‍പ്പെട്ട ലോറിയില്‍നിന്ന് ഭയന്ന് ഇറങ്ങിയോടി രക്ഷപ്പെടാന്‍ ശ്രമിച്ച ഡ്രൈവര്‍ കിണറ്റില്‍ വീണ് മരിച്ചു. മേട്ടുപ്പാളയം വെള്ളിക്കുപ്പം പാളയം ശിരുമുഖൈ വീട്ടില്‍ സുബ്രഹ്മണി (44)യാണ് ദേശീയപാതയില്‍ നടത്തറയ്ക്കു സമീപം പുഷ്പവിഹാറിലെ ഒരു വീട്ടുകിണറ്റില്‍ വീണു മരിച്ചത് . കഴിഞ്ഞ ശനിയാഴ്ച രാത്രി നടത്തറയില്‍ ഹെഡ്‌ലൈറ്റില്ലാതെ ഇയാള്‍ ഓടിച്ചുവന്ന ലോറി അപകടമുണ്ടാക്കിയിരുന്നു . ഡിവൈഡറുകള്‍ ഇടിച്ചുതെറിപ്പിച്ച ശേഷം അതുവഴി നടന്നു വന്നിരുന്ന മൂന്നു യുവാക്കള്‍ക്കിടയിലേക്ക് ഡിവൈഡറുമ...